Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul Sadashivan

ഒ​ടി​യ​നാ​യി പൃ​ഥ്വി​രാ​ജ്, നാ​യി​ക മ​ഞ്ജു വാ​ര്യ​ർ; രാ​ഹു​ൽ സ​ദാ​ശി​വ​ൻ ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ക​ര​ൺ ജോ​ഹ​ർ

പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ഹു​ല്‍ സ​ദാ​ശി​വ​ൻ ഒ​രു​ക്കു​ന്ന പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു.

‘ഒ​ടി​യ​ൻ’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ക​ര​ൺ ജോ​ഹ​റി​ന്‍റെ നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ ധ​ർ​മ പ്രൊ‍​ഡ​ക്‌​ഷ​ൻ​സും പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്‌​ഷ​ൻ​സും ചേ​ർ​ന്നാ​ണ്. ധ​ർ​മ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണി​ത്.

സി​നി​മ​യു​ടെ തി​ര​ക്ക​ഥ നി​ർ​വ​ഹി​ക്കു​ന്ന​തും രാ​ഹു​ൽ ത​ന്നെ​യാ​ണ്. സ​ത്യ​വും മാ​യ​യും ത​മ്മി​ലു​ള്ള യു​ദ്ധം എ​ന്ന​താ​ണ് സി​നി​മ​യു​ടെ ടാ​ഗ്‌​ലൈ​ൻ.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ല്‍ ഒ​രു​ക്കു​ന്ന ചി​ത്രം ഹൊ​റ​ർ ത്രി​ല്ല​റാ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

റെ​ഡ് റെ​യ്ൻ, ഭൂ​ത​കാ​ലം, ഡ​യീ​സ് ഈ​റൈ എ​ന്നീ സി​നി​മ​ക​ൾ​ക്കു​ശേ​ഷം രാ​ഹു​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മെ​ന്ന നി​ല​യി​ലും വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ ഈ ​ചി​ത്ര​ത്തെ നോ​ക്കി​കാ​ണു​ന്ന​ത്.

മോ​ഹ​ൻ​ലാ​ല്‍ നാ​യ​ക​നാ​യി ഇ​തി​നു മു​മ്പ് ‘ഒ​ടി​യ​ൻ’ എ​ന്ന സി​നി​മ റി​ലീ​സ് ചെ​യ്തി​ട്ടു​ണ്ട്. ഹ​രി​കൃ​ഷ്ണ​ൻ തി​ര​ക്ക​ഥ എ​ഴു​തി​യ സി​നി​മ ശ്രീ​കു​മാ​ർ മേ​നോ​ൻ ആ​യി​രു​ന്നു സം​വി​ധാ​നം ചെ​യ്ത​ത്. മോ​ഹ​ൻ​ലാ​ൽ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഈ ​ചി​ത്ര​ത്തി​ൽ മ​ഞ്ജു വാ​രി​യ​ർ ആ​യി​രു​ന്നു നാ​യി​ക.

Latest News

Corehub Up